video
play-sharp-fill

ടെസ്‌ലയിൽ ജോലി വേണോ എങ്കിൽ നിങ്ങൾക്ക് വേണ്ടത് ഉയർന്ന ഡിഗ്രി അല്ല

ടെസ്‌ലയിൽ ജോലി വേണോ എങ്കിൽ നിങ്ങൾക്ക് വേണ്ടത് ഉയർന്ന ഡിഗ്രി അല്ല

Spread the love

 

സ്വന്തം ലേഖകൻ

പ്രമുഖ വാഹനബ്രാന്റായ ടെസ്‌ലയിൽ ജോലി ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇത്തരം പല പ്രമുഖ കമ്പനികളിൽ വേണ്ടതെന്നാണ് നമ്മുടെ വിചാരം. എന്നാൽ അതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നത് ടെസ് ലയുടെ സ്ഥാപകൻ ഇലോൺമസ്‌ക്. അദേഹത്തിന്റെ അഭിപ്രായത്തിൽ ബിരുദധാരികൾ വേണമെന്നില്ല ടെസ്ലയിൽ. എന്നാൽ എന്തുകൊണ്ട് ആവശ്യമില്ലെന്നും അദേഹം പറയുന്നു.

പ്രശസ്തമായ സ്ഥാപനങ്ങളിൽ പഠിച്ചതുകൊണ്ട് മാത്രം ഒരു വ്യക്തി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാകണമെന്നില്ലെന്നാണ് താൻ കരുതുന്നതെന്ന് മസ്‌ക് പറയുന്നു. ലോകം കണ്ട പ്രമുഖരായ ബിൽഗേറ്റ്സ്,സ്റ്റീവ് ജോബ്സ്,ലാറി എലിസൺ എന്നിവർക്കൊന്നും ബിരുദമില്ലെന്നും അദേഹം പറയുന്നു. അസാമാന്യമായ പ്രതിഭയുള്ളവരെയാണ് തന്റെ സ്ഥാപനത്തിലേക്ക് ആഗ്രഹിക്കുന്നതെന്ന് അദേഹം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ അസാമാന്യമായ ജോലി ചെയ്ത ആളുകൾ വീണ്ടും അത് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ താൻ നടത്തുന്ന അഭിമുഖങ്ങളിൽ മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനങ്ങൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണെന്നും അത് എങ്ങിനെ പരിഹരിച്ചുവെന്നുമാണ് മസ്‌ക് ചോദിക്കാറ്. പ്രോബ്ലം സോൾവിങ് സ്‌കില്ലാണ് വേണ്ടതെന്നും അദേഹം വ്യക്തമാക്കുന്ന