പ്രിൻസിപ്പലിന്റെ മുറിയിൽ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരർ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി; രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ശ്രീനഗർ : ജമ്മു കശ്മീരിൽ സ്‌കൂളിൽ അതിക്രമിച്ചു കയറിയ ഭീകരർ രണ്ട് അധ്യാപകരെ വെടിവെച്ചു കൊന്നു.

ശ്രീനഗറിലെ സംഗാം സ്‌കൂളിലാണ് ഭീകരാക്രമണം ഉണ്ടായത്. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സുഖ് വിന്ദർ കൗർ, ദീപക് ചാന്ദ് എന്നിവരാണ് കൊല്ലെപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചോളം അധ്യാപകർ പ്രിൻസിപ്പലിന്റെ മുറിയിൽ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരർ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെ മാറ്റിനിർത്തിയശേഷം, ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വെടിവെപ്പിന് പിന്നാലെ ഭീകരർ സ്‌കൂളിൽ നിന്നും സ്ഥലം വിട്ടു. അക്രമികൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ശ്രീനഗറിൽ മൂന്നു ദിവസത്തിനിടെ അഞ്ച് തദ്ദേശീയരാണ് കൊല്ലപ്പെടുന്നത്. അധ്യാപകരെ വധിച്ച സംഭവത്തെ ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അപലപിച്ചു.