കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി

കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി

സ്വന്തംലേഖകൻ

കോട്ടയം : കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസിനാണ് സന്ദേശം ലഭിച്ചത്. തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന,   പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഭീഷണി. ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഈ ഭീഷണി സംസ്ഥാനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 19 പേരടങ്ങുന്ന സംഘമാകും ആക്രമണത്തിനായി എത്തുന്നതെന്നും ഭീകരവാദികൾ ട്രെയിനുകളെയാകും ലക്ഷ്യം വെക്കുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.