
കർക്കിടക മാസം എന്നാൽ പുണ്യ മാസമാണ്. ഇത് മനസ്സും ശരീരവും ശുദ്ധമാക്കാനും ഉത്തമ മാസമാണ്. അതുകൊണ്ട് തന്നെ നല്ല ഭക്ഷണ കഴിക്കുന്നത് ഈ മാസത്തില്‍ ഏറ്റവും പ്രധാനമാണ്. ഈ വർഷങ്ങളിലേക്ക് വേണ്ട പ്രതിരോധ ശക്തിയും ഊർജവും കൈവരിക്കേണ്ടതും കർക്കടക മാസത്തിലാണ്. പല തരത്തിലുള്ള രോഗങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. അതാണ് കർക്കിടകത്തില്‍ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാൻ മുതിർന്നവർ പറയുന്നത്.
ശരീരത്തെ ശുദ്ധമാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും കഴിവുള്ള ഏറ്റവും നല്ല സാധാനമാണ് മഞ്ഞളും കുരുമുളകും. ഇത് ഉള്‍പ്പെടെയുള്ള ചേരുവുകള്‍ ചേർത്തു തയാറാക്കുന്ന ടർമറിക് ജിഞ്ചർ ടീ കർക്കിടക മാസത്തില്‍ ഏറ്റവും നല്ലതാണ്. ടീ എന്നു വിശേഷണമുണ്ടെങ്കിലും ഇതില്‍ ചായപ്പൊടി അല്‍പം പോലും ചേർക്കുന്നില്ലെന്നതാണ് ഇതിന്റെ സവിശേഷത. ഇത് കർക്കിടകത്തില്‍ കുടിക്കുന്നത് ശരീരത്തിലെ വിഷം പോലുള്ളവ പുറത്ത് കളയാനും പ്രതിരോധ ശക്തി നല്‍കാനും സഹായിക്കും.
ടർമറിക് – ജിഞ്ചർ ടീ തയാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരുവകള്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ചെറിയ കഷ്ണം കറുവപ്പട്ട പൊടിച്ചത്
കുരുമുളക് പൊടി – കാല്‍ ടീസ്പൂണ്‍
ശർക്കര -ഒരു ടീസ്പൂണ്‍
നാരങ്ങ -ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂണ്‍
വെള്ളം – ഒരു കപ്പ്
പാകം ചെയുന്ന വിധം
ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം എടുത്ത് ചൂടാക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ചേർത്ത് ഇളക്കുക. അതിന് ശേഷം ഇഞ്ചി ചതച്ചത് ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് കുരുമുളകു പൊടിയും, കറുവപ്പട്ട പൊടിച്ചതും ശർക്കരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . അല്‍പം ചൂടറിയതിനു ശേഷം അരിച്ചെടുക്കുക അതിലേക്ക് നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കാം.