തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ  കേരളത്തിലേക്കൊഴുകുന്നു, നിരോധിച്ച പല കമ്പനികളും പുതിയ പേരിൽ രംഗത്ത്

തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ കേരളത്തിലേക്കൊഴുകുന്നു, നിരോധിച്ച പല കമ്പനികളും പുതിയ പേരിൽ രംഗത്ത്

സ്വന്തം ലേഖകൻ

കോഴിക്കോട്: തമിഴ്‌നാട്ടിൽ നിന്നും മായം ചേർത്ത വെളിച്ചെണ്ണ വിവിധ ബ്രാൻഡുകളിലായി വ്യാപകമായി കേരളത്തിലെത്തുന്നു. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോൾ വേറെ പേരുകളിൽ പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കമ്പനിയുടെ മാത്രം നാല് വെളിച്ചെണ്ണ ബ്രാൻഡുകളാണ് മൂന്ന് മാസത്തിനുള്ളിൽ നിരോധിച്ചത്.ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാൻഡുകളാണ് കഴിഞ്ഞയാഴ്ച നിരോധിച്ചത്. രണ്ടും നിർമ്മിക്കുന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള കമ്പനിയാണ്. ഇതേ കമ്പനിയുടെ സൗഭാഗ്യ, സുരഭി എന്നീ വെളിച്ചെണ്ണ ബ്രാൻഡുകൾ മൂന്ന് മാസം മുമ്പ് നിരോധിച്ചിരുന്നു. പിടിക്കപ്പെട്ടതോടെ കമ്പനി പുതിയ പേരിൽ മായം ചേർത്ത വെളിച്ചെണ്ണ കേരളത്തിൽ എത്തിക്കുകയായിരുന്നു.