മാനസിക സംഘര്‍ഷം കാരണം ഉറങ്ങാൻ പറ്റുന്നില്ല; പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ചികിത്സ തേടല്‍ നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്ന് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസിക സംഘര്‍ഷമാണ് ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ നെടുമ്പാശേരി പൊലീസാണ് സുനിയെ ആശുപത്രിയിലെത്തിച്ചത്.

സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ടു. ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പള്‍സര്‍ സുനി ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് ചികിത്സ തേടല്‍.