video
play-sharp-fill

കുരങ്ങിന്റെ ഓരോ വികൃതി! തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കർഷകന് നേരെ കരിക്ക് എറിഞ്ഞു: തലയ്ക്കും മുഖത്തും പരിക്കേറ്റ കർഷകൻ ചികിത്സയിൽ

കുരങ്ങിന്റെ ഓരോ വികൃതി! തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കർഷകന് നേരെ കരിക്ക് എറിഞ്ഞു: തലയ്ക്കും മുഖത്തും പരിക്കേറ്റ കർഷകൻ ചികിത്സയിൽ

Spread the love

കോഴിക്കോട്: തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്.

വീടിന് പിറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച് തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. സംഭവത്തിൽ തലയ്ക്കും മുഖത്തും കണ്ണിനും പരിക്കേറ്റു. തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.