
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കട്ടച്ചിറയിൽ കരിക്ക് വിൽപ്പനക്കാരൻ്റെ ആംബുലൻസ് ഡ്രൈവിംഗ് പരീക്ഷണത്തിൽ നാല് പേർക്ക് പരിക്ക്.
ആംബുലൻസ് ഡ്രൈവർ കരിക്ക് കുടിക്കുന്ന സമയത്ത് കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു പരീക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് നിയന്ത്രം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു.
അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ നാല് പേർക്ക് സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.
പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.