താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ;ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ ജോലിക്കാരെ പിരിച്ചുവിടാവൂ

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.

video
play-sharp-fill

ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ ജോലിക്കാരെ പിരിച്ചുവിടാവൂ എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താൽക്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമൻ്റെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാർക്ക് അനൂകൂലമായ വിധിയാണ് ഹൈക്കോടതിയുടേത്.