
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുല്‍മേട് വഴിയുള്ള തീർഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യത്തിനായി ബി.എസ്.എൻ.എല്‍ താല്‍ക്കാലിക ടവർ സ്ഥാപിക്കും.
മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങള്‍ എത്തിച്ചേരുന്ന പുല്മേട്ടില് ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് അഞ്ച് ദിവസത്തേക്ക് ഈ അധിക സംവിധാനം ഒരുക്കുന്നത്.
ദുർഘടമായ പുല്‍മേട് പരമ്ബരാഗത തീർഥാടനപാതയില്‍ ഫൈബർ കേബിളുകള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ച് ഇവിടെ നെറ്റ്വർക്ക് ലഭ്യമാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാണ്ടിത്താവളത്തെ എക്സ്ചേഞ്ചില്‍ നിന്നുള്ള രണ്ട് 4ജി യൂനിറ്റുകള്‍ നിലവില്‍ പുല്‍മേട് മേഖലയില്‍ കവറേജ് നല്‍കുന്നത്.
സത്രം മുതല്‍ ഓടാംപ്ലാവ് വരെയുള്ള പരമ്ബരാഗത പാതയില്‍ 80 ശതമാനം ഭാഗങ്ങളിലും 3ജി, 2ജി സേവനങ്ങള്‍ ലഭ്യമാണെന്നും ഓടംപ്ലാവ് മുതല്‍ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ബിഎസ്എൻഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പത്തനംതിട്ട മുതല്‍ സന്നിധാനംവരെ 27ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കല്‍ ഫൈബർ ശൃംഖലയുമാണ് ഇത്തവണ ബി.എസ്.എൻ.എല്‍ സജ്ജീകരിച്ചിരിക്കുന്നത്.



