video
play-sharp-fill

ദേവീ ക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും മോഷ്ടിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി: പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

ദേവീ ക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും മോഷ്ടിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി: പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

Spread the love

 

ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നളളിക്കുന്ന കണ്ണാടി ബിംബവും മോഷ്ടിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മുതുകുളം സ്വദേശി ശരത് (28) നെയാണ് നാട്ടുകാർ പിടികൂടി കനകക്കുന്ന് പോലീസിനു കൈമാറിയത്.

 

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിനു സമീപം വെച്ചാണ് ഇയാൾ തിരുമുടിയുമായി പോകുന്നത് പ്രദേശവാസികളിൽ ചിലര്‍ കണ്ടത്. തുടർന്ന്, യുവാക്കൾ ചേർന്ന് മോഷ്ടാവിനെ തടഞ്ഞു വെക്കുകയായിരുന്നു.

 

രാത്രി ഒന്നരയോടെ സിമന്റുകട്ട കൊണ്ടിടിച്ച് പൂട്ട് പൊളിച്ചാണ് തിരുമുടിയും കണ്ണാടി ബിംബവും എടുത്തത്. പ്രതി ലഹരിക്കടിമയും മാനസികാസ്വാസ്ഥ്യം പ്രടിപ്പിക്കുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group