video
play-sharp-fill

ചിങ്ങവനം ചോഴിയാക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18 തൂക്കു വിളക്കുകളും ഓട്ടുവിളക്കും മോഷണം : ചങ്ങനാശ്ശേരി, കോട്ടയം സ്വദേശികളായ മൂന്ന് പേർ ചിങ്ങവനം പോലീസിന്റെ പിടിയിൽ

ചിങ്ങവനം ചോഴിയാക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18 തൂക്കു വിളക്കുകളും ഓട്ടുവിളക്കും മോഷണം : ചങ്ങനാശ്ശേരി, കോട്ടയം സ്വദേശികളായ മൂന്ന് പേർ ചിങ്ങവനം പോലീസിന്റെ പിടിയിൽ

Spread the love

ചിങ്ങവനം : ചോഴിയാക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 18 തൂക്കു വിളക്കുകളും ഓട്ടുവിളക്കുമാണ് ഈ മാസം 14 ന് രാത്രിയിൽ മോഷണം പോയത്. തുടർന്ന് ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ ഇന്നലെ (18.03.24)പ്രതികളായ ചങ്ങനാശ്ശേരി തുരുത്തി ഭാഗത്ത് മുട്ടത്തിൽ വീട്ടിൽ വീരപാണ്ടി തേവർ മകൻ തങ്കമുത്തു (53),കോട്ടയംചാന്നാനിക്കാട് തടത്തിൽ വീട്ടിൽ ആദർശ് പ്രകാശ് (19),കോട്ടയം പനച്ചിക്കാട് കോഴിമറ്റം ഭാഗത്ത്‌ പുതുക്കുളങ്ങര വീട്ടിൽ ഗൗതം എസ്. കുമാർ (21)എന്നിവരെ പോലീസ് പിടികൂടി.

ചിങ്ങവനം എസ്. എച്. ഒ. അനിൽകുമാർ, എസ്. ഐ. വിഷ്ണു, എ. എസ്. ഐ. അഭിലാഷ്, സി. പി. ഒ. മാരായ വിനോദ് മാർക്കോസ്, റിങ്കു, ഹോം ഗാർഡ് തിലകൻ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്.

സി. സി. ടി. വി. ദൃസ്യങ്ങളും മറ്റും പരിശോധിച്ചും മുമ്പ് സമാന കുറ്റകൃത്യങ്ങൾ ചെയ്തവരെ നിരീക്ഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയത്. ഇതിലെ ഒന്നാം പ്രതി ഗൗതം വേറെ മോഷണക്കേസിൽ ഉൾപ്പെട്ടയാളാണ് പ്രതികളെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group