video
play-sharp-fill
പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ മോഷണം;കാണിക്ക വഞ്ചി അപഹരിച്ചു.പുതിയ തൃക്കോവിൽ പ്രദേശം നഗരസഭാ വൈസ് ചെയർമാന്റെ വാർഡ് ആയിട്ടുകൂടി പ്രദേശത്ത് വെളിച്ചമില്ല.

പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ മോഷണം;കാണിക്ക വഞ്ചി അപഹരിച്ചു.പുതിയ തൃക്കോവിൽ പ്രദേശം നഗരസഭാ വൈസ് ചെയർമാന്റെ വാർഡ് ആയിട്ടുകൂടി പ്രദേശത്ത് വെളിച്ചമില്ല.

കോട്ടയം:തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിൽ മോഷണം.വെള്ളിയാഴ്ച രാത്രിയായിരുന്നു മോഷണം.പ്രധാന ക്ഷേത്രത്തിന് പുറത്തുള്ള ഉപദേവതാ പ്രതിഷ്ഠയായ ഗണപതി നടയിലാണ് മോഷണം നടന്നത്.ശ്രീകോവിൽ കുത്തിത്തുറന്ന മോഷ്ടാവ് കാണിക്ക വഞ്ചി അപഹരിച്ചു.വെള്ളിയാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു.ഈ തക്കത്തിനാകാം മോഷ്ടാവ് ക്ഷേത്ര വളപ്പിൽ കടന്ന് മോഷണം നടത്തിയെതെന്നാണ് അനുമാനിക്കപ്പെടുന്നത്.രാവിലെ അഞ്ച് മണിയോടെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഉടൻ തന്നെ ക്ഷേത്രം അധികൃതർ പോലീസിൽ വിവരമറിയിച്ചു.കോട്ടയം വെസ്റ്റ് എസ് എച്ച് ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.തിരുനക്കരയിലും പരിസരത്തും രാത്രികാല പോലീസ് പെട്രോളിംഗ് ശക്തമാണെങ്കിലും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Tags :