
‘ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖകള്‍ പാടില്ല’; വിലക്ക് കര്‍ശനമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
സ്വന്തം ലേഖിക
തിരുവനന്തപുരം: ആര്‍എസ്‌എസ് ശാഖകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും, മാസ്‌ഡ്രില്‍ ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പാലിക്കപ്പെടാത്തതിനാല്‍ നടപടി കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Third Eye News Live
0