play-sharp-fill
പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം ; രണ്ടര പവനോളം വരുന്ന ആഭരണങ്ങൾ കവർന്നു

പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം ; രണ്ടര പവനോളം വരുന്ന ആഭരണങ്ങൾ കവർന്നു

കണ്ണൂർ : പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ കവർച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കവർന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തില്‍ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉള്‍പ്പെടെ രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിന് അടുത്തുള്ള ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇന്നലെ വിളക്ക് വെയ്ക്കാൻ എത്തിയവർ മുറിയുടെ വാതില്‍ തകർത്ത നിലയില്‍ കണ്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.


മുറിയില്‍ വെള്ളിയാഭരണങ്ങളും ഉണ്ടായിരുന്നുവെന്നും അത് കള്ളൻ കൊണ്ടുപോയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ കള്ളൻ കയറിയിരുന്നു. എടാട്ട്, കൊഴുമ്മല്‍ വരീക്കര ക്ഷേത്രം, രാമന്തളി താവൂരിയാട്ട് ക്ഷേത്രം, മുച്ചിലോട്ട് എന്നിവിടങ്ങളിലാണ് ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു പണം കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group