മേജർ കിളിരൂർ കുന്നിൻമേൽ ദേവീക്ഷേത്രത്തിൻ്റെ അറ്റകുറ്റപണി; നിർമ്മാണ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു

Spread the love

കോട്ടയം: മേജർ കിളിരൂർ കുന്നിൻമേൽ ദേവീക്ഷേത്രത്തിൻ്റെ ആറാട്ട് കടവ് പുനരുദ്ധാരണം, തന്ത്രി മഠവും ചുറ്റുമതിലും, ഊട്ട്പുര, കേത്രത്തിൻ്റെ വിവിധ അറ്റകുറ്റപണികൾ ഉൾപ്പെടെ നാൽപ്പത്തിയെട്ട് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയുടെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

video
play-sharp-fill

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളെയും ഉൾപ്പെടുത്തി കെഎസ്ആർടിസിയുമായി കൂടിയാലോചിച്ച് പിൽഗ്രീം ടൂറിസം ഭക്തജനങ്ങൾക്കായി നടപ്പിലാക്കും എന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് കുമാർ ഒ എസ് അധ്യക്ഷതവഹിച്ചു.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയ് കെ ആർ സ്വാഗതം ആശംസിക്കുകയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്നു എഎം , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ സജിമോൻ, പഞ്ചായത്ത് മെമ്പർമാരായ സുമേഷ് കാഞ്ഞിരം, മഞ്ജുഷിബു, ശിവദാസ് , ദേവസ്വം എക്സിക്യുട്ടീവ് എഞ്ചിനീയർ ഉപ്പിലിയപ്പൻ, ഉപദേശക സമിതി പ്രസിഡൻ്റ് ശ്രീനാഥ് സിജി എന്നിവർ ആശംസകൾ അർപ്പിക്കുകയും ഉപദേശക സമിതി സെക്രട്ടറി ജയേഷ് കോതാടി കൃതജ്ഞത രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group