video
play-sharp-fill

ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെ സംഘർഷം; തടയാനെത്തിയ പോലീസിനെ ആക്രമിച്ച്‌ യുവാക്കള്‍; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; നിരവധി ഭക്തജനങ്ങള്‍ക്കും  പരിക്ക്; നാല് പേർ അറസ്റ്റിൽ

ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെ സംഘർഷം; തടയാനെത്തിയ പോലീസിനെ ആക്രമിച്ച്‌ യുവാക്കള്‍; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; നിരവധി ഭക്തജനങ്ങള്‍ക്കും പരിക്ക്; നാല് പേർ അറസ്റ്റിൽ

Spread the love

കൊല്ലം: ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെ പോലീസിനെ ആക്രമിച്ച്‌ യുവാക്കള്‍.

കിളിമാനൂരില്‍ ഗാനമേളക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഗാനമേളക്കിടെ മദ്യപിച്ചെത്തിയ സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്.

ആക്രമണത്തില്‍ സബ് ഇൻസ്പെക്ടർ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗാനമേള തുടങ്ങി പകുതിയായതോടെയാണ് സംഘർഷം രൂക്ഷമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷത്തില്‍ നിരവധി ഭക്ത ജനങ്ങള്‍ക്ക് സാരമായി പരിക്കേറ്റു. പൊലീസ് വാഹനവും അക്രമികള്‍ കേടുപാടുകള്‍ വരുത്തി.

കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അക്രമികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാട്ടുമ്പുറം സ്വദേശികളായ അല്‍മുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.