ഗാനമേളയ്ക്കിടെ ഡാൻസ് കളിക്കാനെത്തി; സംഘാടകർ തടഞ്ഞതിനെത്തുടർന്ന് അർദ്ധരാത്രിയിലെത്തിയ സംഘം വില കൂടിയ സ്പീക്കറുകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു

Spread the love

തിരുവനന്തപുരം: ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരില്‍ ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. തിരുവനന്തപുരം നമ്പാടില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

video
play-sharp-fill

ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ സ്റ്റേജിന് മുന്നില്‍ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിലായിരുന്നു അക്രമം. ഡാൻസ് കളിക്കാൻ എത്തിയ സംഘത്തെ സംഘാടകർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞതിനു ശേഷം മദ്യപിച്ച് എത്തിയ സംഘം സ്പീക്കറും മറ്റും തല്ലി തകർക്കുകയായിരുന്നു.

സ്റ്റേജിലെ സാധനങ്ങളും വിലകൂടിയ സ്പീക്കറുകളടക്കം അടിച്ചുതകര്‍ത്തു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും തകര്‍ത്തു. സംഭവത്തില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെട്ടില്ലെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group