
മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രം ചൊവ്വാഴ്ച മുതൽ തുറക്കും: ക്ഷേത്രത്തിൽ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ; ക്ഷേത്രത്തിൽ പേനയും കൊണ്ടു വരണം: ആ നിയന്ത്രണങ്ങൾ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയതോടെ മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രം ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച ശുചീകരണത്തിനും, ക്ഷേത്രം അണുവിമുക്തമാക്കുന്നതിനും മാറ്റി വച്ചിട്ടുണ്ട്. ഇതിനു ശേഷം ചൊവ്വാഴ്ച മുതൽ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഭക്തർക്കു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രം അധികൃതരുടെ അറിയിപ്പ് ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകുറ്റിക്കാട്ട് ദേവീക്ഷേത്രം മൂലവട്ടം* *
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
** * * * * * * ‘* * * * * * * * * *
സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 9-6-2020 മുതൽ
ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്.
*നിബന്ധനകൾ*
* * * * * * * * * * * *
1. മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കേണ്ടതാണ്.
2. ദർശനത്തിനു മുൻപും ശേഷവും കൈയും കാലും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
3. സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതാണ് (6 അടി അകലം)
4. ചെരിപ്പുകൾ വാഹനത്തിൽ തന്നെ സൂക്ഷിക്കുക അല്ലെങ്കിൽ ഓരോരുത്തരുടേയും ചെരുപ്പ് വെവ്വേറെ സ്ഥലത്ത് അവരവർ തന്നെ വയ്ക്കുക
5. ഭക്തജനങ്ങൾ ക്ഷേത്രത്തിൽ വച്ചിരിക്കുന്ന രജിസ്റ്ററിൽ പേരും ഫോൺ നമ്പരും അഡ്രസും എഴുതേണ്ടതാണ്.
(പേന അവരവർ തന്നെ കൊണ്ടുവരണം)
6. പടിഞ്ഞാറെ നടയിലെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച് ദർശനം കഴിഞ്ഞ് വടക്കേ നടയിലൂടെ പുറത്തേക്ക് പോകേണ്ടതാണ്.
7. ക്ഷേത്രത്തിൽ ഒരു സ്ഥലത്തും ഭക്തജനങ്ങൾ കൂടി നിൽക്കുവാൻ പാടുള്ളതല്ല.
8. *10 വയസ്സിനു താഴെയുള്ള കുട്ടികൾ 65 വയസ്സിനു മുകളിലുള്ള മുതിർന്നവർ ഗർഭിണികൾ രോഗികൾ എന്നിവർ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല* *
9. ഇൻഫ്രാ റെഡ് തെർമോ മീറ്റർ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ചതിനു ശേഷം മാത്രമെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കയുള്ളു.
************ *** **
*മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ ക്ഷേത്ര ദർശനത്തിന് അനുവദിക്കുന്നതല്ല*.
*നാടിന്റെ നന്മയ്ക്കും പൊതുജനാരോഗ്യത്തിനും വേണ്ടി ഭക്തജനങ്ങൾ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു* *എന്ന്
ദേവസ്വം ഭരണസമിതി*
* * * * * * *
വഴിപാട് വിവരങ്ങൾക്കും ക്ഷേത്ര കാര്യങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്
ഫോൺ നമ്പർ -. 0481 2 3 4 2007*
**
സെക്രട്ടറി: സുഗുണൻ (94463709 21 )
പ്രസിഡണ്ട്: സാബു പൂന്താനം ( 9447 ഹ 40496 )