വീട്ടമ്മ കണിച്ചുകുളങ്ങര അമ്മയ്ക്ക് നേർച്ചയായി ഇട്ടത് 15 പവൻ സ്വർണം; ആഭരണങ്ങൾ തിരികെ നൽകാൻ തീരുമാനിച്ച് ക്ഷേത്ര ഭരണസമിതി
സ്വന്തം ലേഖകൻ
ചേര്‍ത്തല: കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ വീട്ടമ്മ ഊരിയിട്ട ആഭരണങ്ങൾ തിരികെ നൽകാൻ തീരുമാനം.
മാനസിക അസ്വസ്‌ഥതയുള്ള വീട്ടമ്മ കാണിക്കയിട്ട 15 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കുടുംബത്തിന് തിരികെ നല്‍കാന്‍ ക്ഷേത്രം ഭരണസമിതി തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെളളാപ്പളളി നടേശന്‍ ഇടപെട്ടാണ് ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചത്. വീട്ടമ്മയുടെ ബന്ധുക്കളെ വിവരം അറിയച്ചതായി വെളളാപ്പളളി പറഞ്ഞു.
കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ കണിച്ചുകുളങ്ങര റെയില്‍വേ ട്രാക്കിന് സമീപത്തെ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി. സമീപവാസികള്‍ ചേര്‍ന്ന് വീട്ടമ്മയെ രക്ഷിക്കുകയും മാരാരിക്കുളം പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.