
കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവ ഫണ്ട് ശേഖരണ ഉദ്ഘാടനം ഡോക്ടർ എം കൃഷ്ണകുമാർ ( മീനാക്ഷി ഗ്രൂപ്പ്) നിർവഹിച്ചു.
പ്രസിഡന്റ് എൻ പ്രതീഷ്, സെക്രട്ടറി രതീഷ് കുമാർ എം ആർ, മുരുകേഷ് തേവർ ( മീനാക്ഷി ഗ്രൂപ്പ്), രാജഗോപാൽ സിഎൻ ആർ, ആർ വേണുഗോപാൽ, ആർ ശങ്കർ, ടി ദേവരാജ്, പത്മനാഭൻ, ടി. കെ മാധവൻ, എം.എൽ രവീന്ദ്രൻ, ആർ ബാലഗോപാൽ, മേൽശാന്തി എം.ബി സുബ്രഹ്മണ്യൻ, കീഴ്ശാന്തി രജീഷ് കെ ആർ, വൈസ് പ്രസിഡണ്ട് സ്മിത മോഹൻ, അജീഷ് എസ്, മായാരാജു, അനീഷ് കുമാർ എം എ, ഗിരിജാ കുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


