
കോഴിക്കോട്: അധികൃതരുടെ അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസ് എടുത്തു.
കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്.
ആനയുടമക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്. ആനയെ എഴുന്നള്ളിക്കാൻ നല്‍കിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത് നടത്തിയതെന്നും ക്ഷേത്ര ഭാരവാഹികള്‍ ന്യായികരിക്കുന്നു.



