video
play-sharp-fill

ഉത്സവത്തിനിടെ കൊടുങ്ങല്ലൂരിലും ശക്തികുളങ്ങരയിലും ആന വിരണ്ടോടി; പന്തല്‍ തകര്‍ത്തു; വരുത്തിയത് നിരവധി നാശനഷ്ടങ്ങള്‍

ഉത്സവത്തിനിടെ കൊടുങ്ങല്ലൂരിലും ശക്തികുളങ്ങരയിലും ആന വിരണ്ടോടി; പന്തല്‍ തകര്‍ത്തു; വരുത്തിയത് നിരവധി നാശനഷ്ടങ്ങള്‍

Spread the love

തൃശൂർ/കൊല്ലം: ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി.

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആണ് ആനയിടഞ്ഞത്. കൊമ്പൻ പുത്തൂർ ഗജേന്ദ്രൻ എന്ന ആന എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കുമ്പോഴാണ് വിരണ്ടത്.

പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ആണ് സംഭവം നടന്നത്. ഉത്സവ പന്തല്‍ ആന തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ പാപ്പാൻമാർ ആണ് ക്ഷേത്രവളപ്പിലുള്ള മരത്തില്‍ ആനയെ തളച്ചത്.

അതെ സമയം കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന വിരണ്ടോടി. രാജശേഖരൻ എന്ന ആനയാണ് ഓടിയത്. അരക്കിലോമീറ്റർ ഓടിയ ആന വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകർത്തു. ആനയെ പിന്നീട് തളച്ചു.