തിരക്കുള്ള ക്ഷേത്രങ്ങളിലെത്തി സ്ത്രീകളെ ലക്ഷ്യമിടും; തക്കം കിട്ടിയാല്‍ ശരീരത്തിലുള്ള സ്വര്‍ണം അടിച്ചു മാറ്റും; കൊല്ലത്ത് തമിഴ്നാട് സ്വദേശികളായ മൂന്ന് സഹോദരിമാരെ കയ്യോടെ പൊക്കി പൊലീസ്
സ്വന്തം ലേഖിക
കൊല്ലം: കൂനമ്പായിക്കുളം ക്ഷേത്രത്തിലെത്തിയ സ്ത്രീകളുടെ സ്വര്‍ണമാല മോഷ്ടിച്ച മൂന്ന് തമഴ് സഹോദരിമാരെ പൊലീസ് പിടികൂടി.
തൂത്തുക്കുടി അണ്ണാ നഗര്‍ 84ല്‍ അന്തോണിഅമ്മയുടെ മക്കളായ പാപ്പാത്തി (28), മീന (29), മിനിഅമ്മ (40) എന്നിവരാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 11ന് ഉച്ചയ്ക്ക് ക്ഷേത്രത്തിലെ തീര്‍ത്ഥം വാങ്ങുന്ന തിരക്കിനിടയിലാണ് മൂവര്‍ സംഘം രണ്ട് യുവതികളുടെ നാലര പവന്റെ മാലകള്‍ കവര്‍ന്നത്.
സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചവറ തെക്കുംഭാഗത്ത് നിന്ന് ഇവര്‍ പിടിയിലാവുകയായിരുന്നു.
Third Eye News Live
0