വേമ്പിന്‍കുളങ്ങര ദേവസ്വം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ ക്ഷേത്ര ചുറ്റമ്പലത്തിന്റെ കട്ടിള വെപ്പ് ; ഓഗസ്റ്റ് 17 ഞായറാഴ്ച രാവിലെ പൂജനീയ അച്യുത ഭാരതി സ്വാമിയാർ നടുവിൽ മഠം നിർവ്വഹിക്കുന്നു

Spread the love

കോട്ടയം : വേമ്പിൻകുളങ്ങര ദേവസ്വം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ ചുറ്റമ്പല പുനരുദ്ധാരണ ജോലികൾ പുരോഗമിച്ച് വരികയാണ്. പൂർണ്ണമായും കൃഷ്ണശിലയിലും തടിയിലുമായി പണി തീർക്കുന്ന ചുറ്റമ്പലത്തിന്റെ പഞ്ചവർഗ്ഗത്തറ ഏതാനും ആഴ്ചകൾക്ക് മുമ്പ് പൂർത്തീകരിച്ചിട്ടുണ്ട്.

അടുത്തഘട്ടമായ കൃഷ്ണശിലയിൽ തന്നെയുള്ള പടിവെപ്പ് (കട്ടിള വെപ്പ് ) ഈ വരുന്ന ചിങ്ങം 1 ( 2025 ഓഗസ്റ്റ് 17 ഞായറാഴ്ച) രാവിലെ 8:45 നും 9.30നും മധ്യമുള്ള ശുഭമുഹൂർത്തത്തിൽ നടുവിൽ മഠം പൂജനീയ അച്യുതാ ഭാരതി സ്വാമിയാർ ( പുഷ്പാഞ്ജലി സ്വാമിയാർ- തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം) നിർവഹിക്കുന്നതാണ്.

അന്നേദിവസം (ചിങ്ങം ഒന്ന്) ഞായറാഴ്ച രാവിലെ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിലും തുടർന്ന് നടക്കുന്ന കട്ടിളവെപ്പ് ചടങ്ങിലും ഭക്തജനങ്ങളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group