പഴനിമല മുരുകൻക്ഷേത്രത്തിൽ മോഷണം. വളരെ ബുദ്ധിപൂർവ്വം മോഷണം നടത്തിയ കള്ളനെ ക്ഷേത്ര ജീവനക്കാർ പൊക്കി. ക്ഷേത്രഭണ്ഡാരത്തിലെ പണമെണ്ണുന്നതിനിടെയാണ് ഒരു ഭണ്ഡാരത്തില്‍ മാത്രം കുറെ കടലാസു കഷ്ണങ്ങൾ ജീവനക്കാരുടെ കണ്ണിൽ പെടുന്നത്, ഭണ്ഡാരത്തില്‍
പണവും കുറവായിരുന്നു. സംശയം തോന്നിയ ജീവനക്കാർ നടത്തിയ പരിശോധന എത്തിനിന്നത് ഭണ്ഡാരത്തിലെ പണം മോഷണം പതിവാക്കിയ ആളിലേക്ക്.
ദേവസ്വം ബോർഡ് അധികൃതരുടെ പരിശോധനയില്‍ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടുകയും ഇയാളിൽ നിന്നും 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്നാണ് മഹേന്ദ്രൻ സ്ഥിരമായി പണം മോഷ്ടിച്ചതെന്നു ജീവനക്കാർ പറയുന്നു. ഭണ്ഡാരത്തില്‍ പേപ്പർ ഇറക്കിവെച്ച് തടസ്സം സൃഷ്ടിക്കുകയും ഭക്തർ ഇടുന്ന പണം ഈ പേപ്പറില്‍ തട്ടിനില്‍ക്കുകയും ചെയ്യും പിന്നീട് ആരുമില്ലാത്ത സമയത്ത് മഹേന്ദ്രനെത്തി തന്ത്രപൂർവം പണം പുറത്തെടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഭണ്ഡാരത്തില്‍നിന്നു പണമെടുക്കാൻ വന്ന മഹേന്ദ്രനെ ജീവനക്കാർ കൈയോടെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.