
തൃശ്ശൂർ: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകപ്രവര്‍ത്തിയില്‍ നിന്നും ബാലു രാജിവെച്ച സാഹചര്യത്തിൽ നാളെ കൂടല്‍മാണിക്യ ദേവസ്വം യോഗം ചേരും.
ബാലുവിന്റെ രാജി സ്വീകരിക്കും. ഒഴിവുവന്ന കഴക പ്രവര്‍ത്തിയിലേക്ക് പുതിയ ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് കൈമാറും.
സംവരണ അടിസ്ഥാനത്തിലായിരിക്കും നിലവിലെ റാങ്ക് ലിസ്റ്റ് പ്രകാരം കഴക പ്രവര്‍ത്തിയിലേക്കുള്ള അടുത്ത നിയമനം. ഈഴവ സമുദായത്തില്‍ നിന്നുള്ളയാള്‍ക്കാണ് അടുത്ത അവസരവും കിട്ടുക. സംവരണ പ്രകാരം തസ്തികയിലേക്ക് നിയമിച്ചാല്‍ തന്ത്രിമാരുടെ പ്രതിഷേധം ഉണ്ടായേക്കാം. എന്നാല്‍ നിസ്സഹകരണം ഉള്‍പ്പെടെയുള്ള നടപടികളുമായി തന്ത്രിമാര്‍ മുന്നോട്ടുപോയാല്‍ തന്ത്രമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൂടല്‍മാണിക്യ ദേവസ്വം തീരുമാനം.
കൂടാതെ തങ്ങള്‍ക്ക് അവകാശപ്പെട്ട കഴകപ്രവര്‍ത്തി പുനസ്ഥാപിച്ചു കിട്ടാന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് തന്ത്രി, വാര്യര്‍ വിഭാഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group