video
play-sharp-fill

അപകട റോഡുകളിൽ സംയുക്ത പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും നാറ്റ് പാകും: കളക്ടർ പറഞ്ഞത് കേട്ട് പഠനം നടത്തി അധികൃതർ; റോഡുകളുടെ അപകട സ്ഥിതി സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും

അപകട റോഡുകളിൽ സംയുക്ത പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും നാറ്റ് പാകും: കളക്ടർ പറഞ്ഞത് കേട്ട് പഠനം നടത്തി അധികൃതർ; റോഡുകളുടെ അപകട സ്ഥിതി സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഒരു മാസം കൊണ്ടു തന്നെ 42 പേരെ കുരുതികൊടുത്ത കോട്ടയത്തിന്റെ റോഡുകൾക്ക് എന്തുപറ്റിയെന്നറിയാൻ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പരിശോധന നടത്തി.

തോമസ് ചാഴികാടൻ എം.പിയുടെ നേതൃത്വത്തിൽ ചേർന്ന് റോഡ് സേഫ്റ്റി കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് അപകടങ്ങൾ കുറയ്ക്കാൻ സംയുക്ത പരിശോധനാ സംഘം എത്തിയത്. നാറ്റ് പാക്കിന്റെ നേതൃത്വത്തിൽ സർവേ നടത്തിയ സംഘത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ അഭ്യർത്ഥന പ്രകാരമാണ് നാറ്റ് പാക് സംഘം ജില്ലയിൽ എത്തിയത്. എം.സി റോഡിൽ ളായിക്കാട് ,പെരുന്ന ,ചങ്ങനാശേരി സെൻട്രൽ ജങ്ങ്ഷൻ,മതുമൂല ,പാലാത്രച്ചിറ ,മോർ കുളങ്ങര ,എസ് .എച്ച് ജംങ്ങ്ഷൻ ,തുരുത്തി , കുറിച്ചി  ഔട്ട് പോസ്റ്റ്,   പത്തടിപ്പാലം ,ചിങ്ങവനം ഗോമതി ജങ്ങ്ഷൻ, നാട്ടകം സിമെന്റ് ജങ്ങ്ഷൻ,കോടിമത ,നാഗമ്പടം വൈ .ഡബ്ല്യൂ .സി .എ , എസ് .ച് മൗണ്ട് സ്‌കൂൾ  ജങ്ങ്ഷൻ,കുമരനെല്ലൂർ ,ഗാന്ധിനഗർ,101 ജങ്ങ്ഷൻ,ഏറ്റുമാനൂർ സെൻട്രൽ ജങ്ങ്ഷൻ,പട്ടിത്താനം ജങ്ങ്ഷൻ,കാളികാവ് ,കുര്യം ,കുറവിലങ്ങാട് ജങ്ങ്ഷൻ, എന്നീ സ്ഥലങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരിശോധന.

നാറ്റ്പാക് – ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ  വിഭാഗം മേധാവി ഷഹീം എസ് , നാറ്റ്പാക്  ടെക്നിക്കൽ ഓഫീസർ റ്റി .രാമകൃഷ്ണൻ , മോട്ടോർ വാഹന വകുപ്പ്  എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഓ  ടോജോ .എം .തോമസ് , ചങ്ങനാശേരി ഡി.വൈ എസ് .പി സുരേഷ് കുമാർ , വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാർ തുടങ്ങിയർ പങ്കെടുത്തു.

തുരുത്തിയിൽ റെസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ , അപകടവിവരങ്ങൾ പരിശോധകരോട് കൈമാറി അഭിപ്രായങ്ങൾ അറിയിച്ചു. ഇന്നലെ പരിശോധന നടത്തിയ സ്ഥലങ്ങളിലെ അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നിർദേശങ്ങൾ അടുത്ത ദിവസം ജില്ലാ കളക്ടർക്കു നൽകുമെന്ന് നാറ്റ് പാക് അധികൃതർ അറിയിച്ചു.