
പകല്‍ വെയിലില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ; സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്ന് ചൂട് ഉയരും ; സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ ഉയര്‍ന്ന താപനില ; തെക്കന്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന ചൂടിന് സാധ്യത. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് ഇത്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂട് കൂടുതല്‍ അനുഭവപ്പെടും. പകല്‍ വെയിലില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Third Eye News Live
0