play-sharp-fill
ജെസിബിയുമായി എത്തി മൂർത്തി കാവും കിണറും തകർത്തു; കാവ് തകർത്തത് ലൈസൻസ് ഇല്ലാത്ത ജെസിബി ഉപയോ​ഗിച്ച്; പ്രതികളെ ബസ് കയറ്റിവിടാൻ പോലീസ് ശ്രമിച്ചെന്നും ആക്ഷേപം; സംഭവത്തിൽ 10 പേരടങ്ങുന്ന സംഘത്തിലെ 7 പേർ പോലീസ് കസ്റ്റഡിയിൽ

ജെസിബിയുമായി എത്തി മൂർത്തി കാവും കിണറും തകർത്തു; കാവ് തകർത്തത് ലൈസൻസ് ഇല്ലാത്ത ജെസിബി ഉപയോ​ഗിച്ച്; പ്രതികളെ ബസ് കയറ്റിവിടാൻ പോലീസ് ശ്രമിച്ചെന്നും ആക്ഷേപം; സംഭവത്തിൽ 10 പേരടങ്ങുന്ന സംഘത്തിലെ 7 പേർ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: ജെസിബിയുമായി എത്തി 10 പേരടങ്ങുന്ന സംഘം ചടയമംഗലം ഇളമ്പഴന്നൂരിൽ മൂർത്തി കാവ് തകർത്തു. രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ നാട്ടുകാർ തടഞ്ഞുവയ്‌ക്കുകയും പോലീസിന് കൈമാറി.

കാവിന് സമീപത്തുള്ള കിണറും സംഘം ചേർന്നെത്തിയവർ തകർത്തിരുന്നു. സംഭവത്തിൽ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ കാവ് തകർക്കാൻ ഉപയോഗിച്ച ജെസിബിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.

തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കാവുണ്ടായിരുന്നത്. കാവ് തകർക്കാൻ ഇയാൾ തന്നെയാണ് പദ്ധതിയിട്ടതെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തർ കാവിലേക്കെത്തിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ വീട്ടിൽ നിന്ന് പ്രതികളെ നാട്ടുകാർ പിടികൂടുകയായിരുന്നു. 10 ലധികം പേർ സംഘത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും ഇവരിൽ 7 പേരെ മാത്രമേ പോലീസ് കസ്റ്റഡയിലെടുത്തിട്ടുള്ളൂവെന്ന വിമർശനങ്ങളും നാട്ടുകാർ ഉന്നയിച്ചു. പ്രതികളെ ബസ് കയറ്റിവിടാൻ പോലീസ് ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.