
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്ക് കോപ്പിയടിക്കാൻ സഹായം നല്‍കുന്ന രണ്ട് ടെലഗ്രാം ചാനലുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തില്‍.
പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ 10 ശതമാനം വലിപ്പത്തിലേക്ക് ചുരുക്കിയാണ് ഈ ചാനലുകളിലൂടെ നല്‍കുന്നത്. മൈക്രോ പ്രിന്റ് എന്നാണ് കുട്ടികള്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത്. അര ലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചനലുകളില്‍ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്.
കഴിഞ്ഞ വർഷവും സമാന രീതിയിലുള്ള കോപ്പിയടി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത്ര വ്യാപകമായിരുന്നില്ല. വാട്സ്‌ആപ്പിലൂടെ കിട്ടുന്നവയുടെ പ്രിന്റ് എടുത്ത് കുട്ടികള്‍ തന്നെ വില്‍ക്കുകയും പ്രചരിപ്പിക്കുകയുമാണ് കഴിഞ്ഞ വർഷം ചെയ്തിരുന്നത്. ഇത്തവണ ടെലഗ്രാം ചാനലില്‍ ഇവ ലഭിക്കുമെന്നായതോടെ വിഷയവും പാഠ ഭാഗവും ആവശ്യപ്പെട്ടുള്ള രീതിയിലേക്കാണ് മാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെലഗ്രാം ചാനലുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് സൈബർ പൊലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോർട്ടുകള്‍. ഐടി നിയമത്തിന്റെ വകുപ്പുകള്‍ കൂടി ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യവും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.



