കുമരകം : ശിവശക്തി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബി ആർ ബി കമ്പയിൻസിൻ്റെ പേരിൽ ബിജു മരിയാ ഗാേൾഡ് നിർമ്മാണ നിർവ്വഹണം നിർവ്വഹിച്ച “അച്ചൻ്റെ മകൻ “എന്ന ടെലിഫിലിമിൻ്റെ ഉദ്ഘാടനവും പ്രദർശനവും 28-ന് ഞായറാഴ്ച നാലിന് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം പള്ളി മിനി പാരീഷ്ഹാളിൽ നടത്തും
ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ് ടെലി സിനിമ. കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ അവസരങ്ങൾക്കായി കാത്തിരിക്കുന്ന പുതുമുഖ അഭിനേതാക്കളെ അണിനിരത്തി പ്രശസ്ത സിനിമ സീരിയൽ നടൻ കൂടിയായ രാജീവ് ജെ. യാണ് സംവിധാനം നിർവ്വഹിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യാേഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. വി. ബിന്ദു പ്രദർശന ഉദ്ഘാടനം കർമ്മം നിർവഹിക്കും.പ്രശസ്‌ത ഡിറ്റക്റ്റീവ് നോവലിസ്റ്റും സംവിധായകനുമായ ബാറ്റൺ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും സ്വിച്ച്ഓൺ കർമ്മം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വ: അലൻ കുര്യാക്കോസ് മാത്യു,
കവിതാ ലാലു,മേഘലാ ജോസഫ്, ജാേഫി നടുവിലേപ്പറമ്പ് ,. വി. സി. അഭിലാഷ്,
ഫിലിപ്പ് സ്‌കറിയ, എം. എൻ. ഗോപാലൻ ശാന്തി,ഉഷാ മുരുകൻ,
ബിജു വൈപ്പിൻതറ തുടങ്ങിയവർ പ്രസംഗിക്കും.
മാസ്റ്റർ നിരഞ്ജൻ, കുമാരി ഊർമ്മിള , കുമാരി അലൻ്റാ , കുമാരി ആൻമരിയ, മാസ്റ്റർ അലൻതുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.