സ്‌പെഷലിസ്റ്റ് ഡോക്ടർ എം പാനൽ; അപേക്ഷ ക്ഷണിച്ചു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ആരോഗ്യ കേരളം പദ്ധതിയിൽ നടത്തിവരുന്ന ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഡോക്ടർ ടു ഡോക്ടർ കൺസൾട്ടേഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ എം. പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഇഎൻ.ടി, അസ്ഥിരോഗ വിഭാഗം, മാനസികാരോഗ്യം, റെസ്പിറ്റേറി മെഡിസിൻ എന്നീ വിഭാഗം ഡോക്ടർമാർക്ക് അപേക്ഷിക്കാം.

ആരോഗ്യ കേരളം ജില്ലാ ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇമെയിൽ മുഖേനയോ ഡിസംബർ 15 നു വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ: 04812304844.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group