
തെലങ്കാനയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: മലയാളിയെന്ന് സംശയം, കൊലപ്പെടുത്തിയ ശേഷം കനാലിൽ ഉപേക്ഷിച്ചെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
ഹൈദരാബാദ്: തെലങ്കാന നല്ലഗൊണ്ടയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയിക്കുന്നതായി തെലങ്കാന പോലീസ് പറഞ്ഞു. ഏകദേശം 30-40 വയസ്സ് പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് കനാൽ കരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ മാസം പതിനെട്ടാം തീയതി ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ചതാകാമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിൽ കേരള പോലീസിന്റെ സഹായം തേടടിയിട്ടുണ്ട്. യുവാവിനെ മൃതദേഹം അഴുകിയ നിലയിലായിരുന്നു.
യുവാവ് ധരിച്ചിരുന്ന ഷർട്ടിന്റെ ബ്രാൻഡ് കേരളത്തിൽ മാത്രമേ വിതരണം നടത്തിയിട്ടുള്ളെന്ന് കമ്പനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് മലയാളി യുവാവ് എന്ന സംശയത്തിൽ പോലീസ് എത്തിച്ചേർന്നത്. മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
