play-sharp-fill
തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഗാർഹിക അഗ്നിശമന ബോധവൽക്കരണ ക്ലാസും നടത്തി.

തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഗാർഹിക അഗ്നിശമന ബോധവൽക്കരണ ക്ലാസും നടത്തി.

 

വൈക്കം: തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഗാർഹിക അഗ്നിശമന ബോധവൽക്കരണ ക്ലാസും നടത്തി. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ക്യാപ്ടൻ എ. വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം ട്രാക്ക് പ്രസിഡൻ്റ് പി. ശിവരാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. കൃഷ്ണമ്മ കാട്ടിക്കുഴി, കൃഷ്ണകുമാർ കനകാ നിവാസ്, ടി.കെ. വിജയൻ, എസ്. ശ്യാംകുമാർ,അമ്പിളി ടി.വിനോദ്, സുഭാഷിണി ഷൈൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.


തുടർന്ന് വൈക്കം ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ വീടുകളിലെ തീപിടുത്തത്തിലെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും കുഴഞ്ഞുവീണടക്കം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ ജീവൻ രക്ഷിക്കാൻ സി പി ആർ നൽകേണ്ടതിനെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഹരി കൃഷ്ണൻ, എസ്. സുജിത്ത്, പി.ഷൈൻ തുടങ്ങിയവർ ക്ലാസ് നയിച്ചു.