video
play-sharp-fill

ടൈറ്റാനിയം തൊഴിൽത്തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ പ്രവർ‌ത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച്

ടൈറ്റാനിയം തൊഴിൽത്തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ പ്രവർ‌ത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച്

Spread the love

സ്വന്തം ലേഖക

തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽത്തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ പ്രവർ‌ത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചെന്ന് ആണ് പുതിയ കണ്ടെത്തൽ. റിസപ്ഷനിസ്റ്റ് മനോജും ഹോസ്റ്റലിനുള്ളിൽ പ്രവർത്തിക്കുന്ന കോഫി ഹൗസിലെ ജീവനക്കാരൻ അനിൽ കുമാറുമാണ് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പിന്റെ പ്രധാന ​ഗൂഢാലോചനാ കേന്ദ്രം എംഎൽഎ ഹോസ്റ്റലായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴ് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലുള്ള ഏഴ് പേരിൽ രണ്ട് പേരാണ് മനോജും അനിൽകുമാറും. കോഫി ഹൗസ് ജീവനക്കാരനായ അനിൽ കുമാർ കോഫി ഹൗസിന്റെ തിരുവനന്തപുരം സിഐടിയു ജില്ലാ സെക്രട്ടറി കൂടിയാണ് അനിൽ കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group