
വായിൽ 32 അല്ല 38 പല്ലുകൾ; ഗിന്നസ് റെക്കോര്‍ഡ് നേടി ഇന്ത്യകാരി കൽപന
സ്വന്തം ലേഖകൻ
സാധാരണയായി പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 32 പല്ലുകളെ കാണൂ. എന്നാല്‍ ഇതില്‍ കൂടുതല്‍ പല്ലുകളുള്ള ഒരു ഇന്ത്യക്കാരിയുണ്ട്. കൽപന ബാലൻ എന്നാണ് പേര്.
പല്ലുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് 26 കാരിയായ കല്‍പന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൽപനയ്ക്ക് 38 പല്ലുകളാണുള്ളത്. ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പല്ലുകളുള്ളത് കല്‍പനക്കാണ്. സാധാരണ സ്ത്രീകര്‍ക്കുണ്ടാകുന്നതിനെക്കാള്‍ ആറ് പല്ലുകള്‍ കൂടുതല്‍. കല്‍പനയ്ക്ക് നാല് അധിക മാന്‍ഡിബുലാര്‍ (താഴത്തെ നിരയിലെ പല്ല്) പല്ലുകളും രണ്ട് അധിക മാക്‌സില്ലറി (മുകള്‍ നിരയിലെ പല്ല്) പല്ലുകളും ഉണ്ട്.
കൗമാരം പിന്നിട്ടതിനു ശേഷമാണ് കല്‍പനയുടെ വായയില്‍ പല്ലുകള്‍ കൂടുതലായി മുളക്കാന്‍ തുടങ്ങിയത്. പുതിയ പല്ലുകള്‍ വരുമ്ബോള്‍ കല്‍പനക്ക് വേദനയൊന്നും അനുഭവപ്പെട്ടില്ല. എന്നാല്‍ ഭക്ഷണം കഴിക്കുന്നത് അല്‍പം പ്രശ്‌നമായിരുന്നു താനും. ഭക്ഷണം പല്ലുകള്‍ക്കിടയില്‍ കുടുങ്ങുന്നതാണ് കാരണം.
ഒരിക്കല്‍ കല്‍പനയുടെ മാതാപിതാക്കള്‍ വായ പരിശോധിച്ചപ്പോഴാണ് ഒരുസെറ്റ് അധികം പല്ല് വായയില്‍ കണ്ടത്. തുടര്‍ന്ന് അധികമുള്ള പല്ലുകള്‍ കളയാനുള്ള ശ്രമം തുടങ്ങി അവര്‍. എന്നാല്‍ പല്ലുകള്‍ എടുത്തുമാറ്റുക എളുപ്പമായിരുന്നില്ല. അവ നന്നായി വളരുന്നത് വരെ കാത്തിരിക്കാനായിരുന്നു ദന്തിസ്റ്റിന്റെ നിര്‍ദേശം.