video
play-sharp-fill

ഹൃദയം കൊടുക്കേണ്ടത് വലിയ വില:രാത്രിയിലെ പല്ലുതേപ്പ് തുടങ്ങിക്കോളൂ…

ഹൃദയം കൊടുക്കേണ്ടത് വലിയ വില:രാത്രിയിലെ പല്ലുതേപ്പ് തുടങ്ങിക്കോളൂ…

Spread the love

കൂടുതൽ ആളുകളും എന്തെങ്കിലും കാരണം കൊണ്ട് രാത്രിയിൽ പല്ല് തേയ്ക്കാൻ മറന്നുപോവുന്നവരാണ്. രാത്രിയിലെ പല്ല് തേപ്പ് അവഗണിക്കുന്നവരും പല്ല് തേയ്ക്കാതെ വേഗം പോയി ഉറങ്ങുന്നവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും ഹൃദയസ്തംഭനത്തെയും കാര്യമായി തന്നെ ബാധിക്കുന്ന ഒരു ഗുരുതരാവസ്ഥയാണ്.

എല്ലാവരും ദിവസവും പല്ല് തേയ്ക്കുന്നവരാണ്. അപൂർവ്വം ചിലരുണ്ടാവും പല്ല് തേയ്ക്കാത്തവരുമായി. എന്നാല് രണ്ടു നേരം പല്ലു തേയ്ക്കുന്നത് ആരോഗ്യത്തിന്റെ ശീലമാണ്.ഉറങ്ങുന്നതിനു മുൻപ് പല്ല് തേയ്ക്കുമ്പോൾ വായിലെ ദോശകരമായ ബാക്ടീരിയകളുടെ വളർച്ച നിയന്ത്രിക്കാനും അതുവഴി രക്തത്തിൽ കലരുന്നത് തടയാനും സാധിക്കും.പല്ല് തേക്കാതിരിക്കുമ്പോഴാണ് പോഡ് വരുയും പല്ല് വേദനയുണ്ടാവുകയുമൊക്കെ ചെയ്യുന്നത്.വായിലെ ബാക്ടീരിയകൾ രക്തത്തിൽ കലർന്ന് വീക്കം ഉണ്ടാക്കുകയും ഇത് ക്രമേണ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മോശം ദന്താരോഗ്യം നേരിട്ട് ഹൃദ്രോഗത്തിനു കാരണമാകുമെന്ന് ശാസ്ത്രം ഇതുവരെ കൃത്യമായി തെളിയിച്ചിട്ടില്ലെങ്കിലും ഈ രണ്ട് അവസ്ഥകളും തമ്മിൽ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ദിവസത്തിൽ എത്ര പ്രാവശ്യം പല്ല് തേയ്ക്കണമെന്നതിനെ കുറിച്ചുള്ള പഠനങ്ങൾ പോലും പുറത്തു വന്നിട്ടുണ്ട്. ആരോഗ്യവിദഗ്ധർ പറയുന്നത് രണ്ടുതവണ മാത്രമല്ല, അതിൽ കൂടുതൽ പ്രാവശ്യവും പല്ല് തേയ്ക്കാമെന്നാണ്. പല്ല് തേക്കുന്നതിനോടൊപ്പം,ദന്തഡോക്ടറെ കണ്ട് വായ ശുചീകരിക്കുകയും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പയുന്നു.പല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.2023 ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് രാത്രിയിൽ പല്ല് തേയ്ക്കാതിരിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെകുറിച്ചാണ്.അതുകൊണ്ട് തന്നെ നിസ്സാരമായി രാത്രിയിലെ പല്ല് തേപ്പിനെ കാണരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group