video
play-sharp-fill

പല്ലിലെ കറ മാറ്റാന്‍   വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ അഞ്ച് വഴികള്‍.

പല്ലിലെ കറ മാറ്റാന്‍ വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ അഞ്ച് വഴികള്‍.

Spread the love

സ്വന്തം ലേഖിക.

പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും പല്ലിലെ കറ കളയാം.പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച്‌ പല്ല് തേച്ചതിന് ശേഷം ഒരല്‍പ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും.

ഓറഞ്ചിന്‍റെ തൊലിയോ മാവിലയോ ഉപയോഗിച്ച്‌ പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇതുകൊണ്ട് പല്ല് തേയ്ക്കുന്നതും പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും.

ഉമിക്കരി നന്നായി പൊടിച്ച്‌ വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുന്നത് പല്ലുകളിലെ കറ മാറാന്‍ സഹായിക്കും.