റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം: കൗമാരക്കാരൻ ട്രെയിൻ തട്ടി മരിച്ചു

Spread the love

പുരി: ഒഡീഷയിലെ ജനകദേയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി കൗമാരക്കാരന് ദാരുണാന്ത്യം. ക‍ഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

video
play-sharp-fill

മംഗളഘട്ട് സ്വദേശിയായ കുട്ടി അമ്മയോടൊപ്പം ചൊവ്വാ‍ഴ്ച രാവിലെ ദക്ഷിണകാളി ക്ഷേത്രത്തില്‍ ദർശനത്തിനായി പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ട്രെയിൻ അടുത്തെത്തിയപ്പോള്‍ കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കാൻ പാളത്തിന് സമീപം നിൽക്കുകയും വേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

അപകടം നടന്നതിന് പിന്നാലെ റെയില്‍വേ ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി. വിവരം ലഭിച്ചതിന് പിന്നാലെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group