
പറയുംപോലെ ഉണ്ടാക്കി തരും ഈ എഐ കൈ; നല്ല ഉഗ്രൻ കാപ്പി ഉണ്ടാക്കി തരുന്ന ഒരു റോബോട്ട് കൈ പുറത്തിറക്കി എഡിൻബർഗ് സർവകലാശാല
മനുഷ്യർ ചെയ്യുംപോലെ തന്നെ പാത്രങ്ങളും കപ്പും സ്‌പൂണുമെല്ലാമെടുത്ത് നല്ല ഉഗ്രൻ കാപ്പി ഉണ്ടാക്കി തരുന്ന ഒരു റോബോട്ട് കൈ പുറത്തിറക്കിയിരിക്കുകയാണ് എഡിൻബർഗ് സർവകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ റുവാരിദ് മോണ്‍ വില്യംസ് ആണ് ഇത് രൂപകല്‍പന ചെയ്‌തത്.
‘ഒരു കാപ്പി ഉണ്ടാക്കി തരൂ’ എന്ന് വാക്കാല്‍ പറഞ്ഞാല്‍ എഐ സാങ്കേതികവിദ്യ കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ട് ഉടൻ മേശയിലെ വലിപ്പുകളും മറ്റും തുറന്ന് അതിനാവശ്യമായ സാധനങ്ങള്‍ ക്രമമായി എടുക്കും. കൈയില്‍ ഏഴ് സന്ധിയുള്ള റോബോട്ട് മെല്ലെ മഗ് എടുത്ത് കാപ്പിപ്പൊടിയും പാലും ചൂട്‌വെള്ളവുമൊക്കെ ചേർത്ത് കാപ്പിയുണ്ടാക്കി തരും. കൃത്യമായി സാധനങ്ങള്‍ മനസിലാക്കാൻ ഇതിന് ഏഴ് സെൻസറുകളുണ്ട്. എന്നാല്‍ ആദ്യ പരീക്ഷണത്തില്‍ ഒരു കപ്പ് കണ്ടെത്താൻ എഐ റോബോട്ട് നാലുമിനിട്ട് എടുത്തിരുന്നു.
മനുഷ്യർക്ക് പ്രയാസമേറിയതോ വിരസമായതോ ആയ ജോലികള്‍ ചെയ്യാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ ഇപ്പോള്‍ നിയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ജോലിക്കിടയില്‍ ഒരു കാപ്പി കുടിക്കാൻ അടുക്കളയില്‍ പോകാതെ ആവശ്യപ്പെട്ടാല്‍ അപ്പോഴേ ഉണ്ടാക്കാൻ കഴിയുന്ന ഇത്തരം രീതികള്‍ ഭാവിയിലും ഉപകാരമാകും. 40,000 പൗണ്ടാണ് ഇവയ്‌ക്ക് വിലയായി കണക്കാക്കപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
