video
play-sharp-fill
എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

കണ്ണൂർ: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് ഷോക്കേറ്റ് മരിച്ചത്.

തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group