video
play-sharp-fill

15 വര്‍ഷം മുമ്പ് സഹോദരിയെ കളിയാക്കിയത് ഓർമ വന്നത് മദ്യപാനത്തിനിടെ; ചോദ്യം ചെയ്തതോടെ തർക്കം; മധ്യവയസ്‌കന്റെ മുതുകില്‍ ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു; തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; കേസിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ

Spread the love

തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ് സുധീഷ് മരിച്ചത്. 15 വര്‍ഷം മുമ്പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു.

മദ്യപിക്കുന്നതിനിടയിൽ ആയിരുന്നു ഇക്കാര്യം സുധീഷിന് ഓര്‍മ വന്നത്. ഇത് ചോദ്യം ചെയ്ത് ഒടുവിൽ മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധീഷിന്റെ മുതുകില്‍ ആക്സോ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു.