ടീം എമർജൻസി കേരള മണിമല യൂണിറ്റ് രൂപീകരിച്ചു ; ടീം ക്യാപ്റ്റനായി സഫിൻ ജെയിംസിനെയും രക്ഷാധികാരിയായി ജെയിംസ് അരിക്കുഴി ബിഫാസ് വടക്കേലിനെയും തിരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ

മണിമല : ടീം എമർജൻസിയുടെ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളാവൂർ പഞ്ചായത്തിലെ മണിമല കേന്ദ്രമായി പുതിയ യൂണിറ്റ് രൂപീകരിച്ചു.ട്രെയിനിങ് പൂർത്തീകരിച്ച് ഇരുപതോളം പേർ മെമ്പർഷിപ്പ് സ്വീകരിച്ചു.

എമർജൻസി പ്രവർത്തകരായ റഫീഖ് പേഴുംകാട്ടിൽ അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ അഷറഫ് കൂട്ടി ആരിഫ് വി ബി ജോഷി മൊഴിയാങ്കൽ സജു തെക്കേക്കര എന്നിവർ നേതൃത്വം നൽകി. മണിമല ടീം ക്യാപ്റ്റനായി സഫിൻ ജെയിംസ്. രക്ഷാധികാരിയായി ജെയിംസ് അരിക്കുഴി ബിഫാസ് വടക്കേൽ എന്നിവരെ തിരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർഗോഡ്. ഇടുക്കി പത്തനംതിട്ട എറണാകുളം തുടങ്ങിയ ജില്ലകളിലെ യൂണിറ്റുകൾ ട്രെയിനിങ് പൂർത്തീകരിച്ച് ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു