play-sharp-fill
ഉത്തര സൂചികയില്‍ അപാകത ആരോപിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം നടത്താതെ അധ്യാപകര്‍;പാലക്കാട്ടും കോഴിക്കോട്ടും അധ്യാപകരുടെ പ്രതിഷേധം

ഉത്തര സൂചികയില്‍ അപാകത ആരോപിച്ച് പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം നടത്താതെ അധ്യാപകര്‍;പാലക്കാട്ടും കോഴിക്കോട്ടും അധ്യാപകരുടെ പ്രതിഷേധം


സ്വന്തം ലേഖിക

പാലക്കാട് :ചെറുപ്പുളശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപകരുടെ പ്രതിഷേധം. 14 ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ തയാറാക്കിയ നല്‍കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നാണ് ആക്ഷേപം. കോഴിക്കോട്ടും പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു.


14 ജില്ലകളില്‍ നിന്നുള്ള ഓരോ അധ്യാപകരെ കൊണ്ട് തയാറാക്കുന്ന ഉത്തര സൂചികയിലെ നിര്‍ദേശങ്ങളും ഉത്തരവും സംയോജിപ്പിച്ചാണ് സാധാരണ അന്തിമ ഉത്തര സൂചിക തയാറാക്കാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത്തവണ തയാറാക്കിയ ഉത്തര സൂചികയില്‍ 14 ജില്ലകളില്‍ നിന്നുള്ള അധ്യാപകരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താതെ നേരിട്ട് മൂല്യനിര്‍ണയത്തിനായി നല്‍കുകയായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ മാര്‍ക്ക് നഷ്ടപ്പെടുമെന്നതാണ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ കെമിസ്ട്രി ഉള്‍പ്പെടെ ചില വിഷയങ്ങളില്‍ രണ്ട് തവണ മൂല്യനിര്‍ണയം നടത്തുന്നതാണ് കീഴ്‌വഴക്കം. അതുകൊണ്ട് തന്നെ വലിയ വ്യത്യാസം രണ്ടു മൂല്യനിര്‍ണയങ്ങള്‍ക്കിടയിലും ഉണ്ടായേക്കാം.

അത് ഒരുപക്ഷേ നിയമനടപടിയിലേക്ക് പോലും നീങ്ങിയാലോ എന്നുമാണ് അധ്യാപകരുടെ ആശങ്ക. അതുകൊണ്ട് തന്നെ ഉത്തരസൂചികയില്‍ പുനഃപരിശോധന നടത്തി 14 ജില്ലകളിലെ അധ്യാപകരുടെ കൂടി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.