അച്ഛനും മകളും നല്ല അടുപ്പമായിരുന്നു; മഹേഷ് ഒരിക്കൽപോലും അവളെ നിലത്ത് നിർത്തി കണ്ടിട്ടില്ല; മരിച്ച ദിവസം പോലും സ്കൂളിലുണ്ടായ നാല് മണിവരെ അവൾ നല്ല സന്തോഷത്തിലായിരുന്നു; നൊമ്പരമായി നക്ഷത്രയുടെ അധ്യാപികമാരുടെ വാക്കുകൾ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: മരിച്ച ദിവസം പോലും സ്കൂളിലുണ്ടായ നാല് മണിവരെ അവൾ നല്ല സന്തോഷത്തിലായിരുന്നു. അച്ഛനും മകളും നല്ല അടുപ്പമായിരുന്നു. മഹേഷ് ഒരിക്കൽപോലും അവളെ നിലത്ത് നിർത്തി കണ്ടിട്ടില്ല. അങ്ങനെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിരുന്നില്ല. ആലപ്പുഴയിൽ കൊല്ലപ്പെട്ട ആറു വയസുകാരി നക്ഷത്രയെയും അച്ഛൻ മഹേഷിനെയും കറിച്ച് നക്ഷത്രയുടെ അധ്യാപികമാരുടെ വാക്കുകളാണിത്.

നക്ഷത്രയ്ക്ക് അച്ഛനും അച്ഛന് മകളെയും അത്രയേറെ ഇഷ്ടമായിരുന്നെന്നാണ് അധ്യാപകർ പറയുന്നത്. ഇങ്ങനെ ഒരു സംഭവം നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ടീച്ചർമാരോടൊക്കെ സംസാരിക്കും, മിടുക്കിയായിരുന്നു. അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും പറഞ്ഞിട്ടില്ല. ഉപദ്രവിച്ചിട്ടുണ്ടെന്ന് ഒന്നും പറഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ തന്നെയാണ് നക്ഷത്രയെ സ്കൂളിൽ കൊണ്ട് വിടുന്നതെന്നും അധ്യാപിക പ്രതികരിച്ചു. കഴിഞ്ഞവർഷം സ്കൂൾ വാർഷികത്തിനൊക്കെ വന്നിരുന്നു. അന്ന് അവളുടെ പരിപാടിയുണ്ടായിരുന്നു. അതെല്ലാം തീരുന്നതുവരെ അവിടെയുണ്ടായിരുന്നു. മകളുടെ കാര്യങ്ങളൊക്കെ തിരക്കുമായിരുന്നെന്നും അവർ പറയുന്നു.

അച്ഛനും മകളും നല്ല അടുപ്പമായിരുന്നു. മകൾക്ക് അച്ഛനോടും, അച്ഛന് മകളോടും നല്ല അടുപ്പമായിരുന്നു. ഒരിക്കൽപോലും മോശമായ അനുഭവം ഉണ്ടായിട്ടില്ല എന്നാണ് വിശ്വാസം. അച്ഛനെ കാണുമ്പോൾ തന്നെ തോളത്ത് കയറും. മഹേഷ് ഒരിക്കൽപോലും അവളെ നിലത്ത് നിർത്തി കണ്ടിട്ടില്ല. അങ്ങനെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്.

നക്ഷത്രയുമായി അടുപ്പമുണ്ടായിരുന്നെന്നും കുട്ടി അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് നക്ഷത്രയുടെ ടീച്ചർ പറയുന്നത്. രണ്ടാം ക്ലാസിൽ രണ്ട് മൂന്ന് ദിവസമേ കിട്ടിയിട്ടുള്ളൂ. നല്ല രീതിയിലാണ് പറഞ്ഞിട്ടുള്ളത്. ചാച്ചൻ എന്നെ കൊണ്ടുപോകും, വെക്കേഷനൊക്കെ പോകും അങ്ങനത്തെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അല്ലാതെ നമ്മൾക്ക് സംശയം തോന്നത്തക്ക ഒന്നും പറഞ്ഞിട്ടില്ല. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണേലും അച്ഛനാണ് കൊണ്ട് വിടുന്നത്. കുഞ്ഞിന്‍റെ കാര്യങ്ങളൊക്കെ തിരക്കുകയും എല്ലാം ചെയ്തിരുന്നു. സംശയം തോന്നേണ്ട രീതിയിൽ യാതൊന്നും ഉണ്ടായിട്ടില്ല.

മരിച്ച ദിവസം പോലും സ്കൂളിലുണ്ടായ നാല് മണിവരെ അവൾ നല്ല സന്തോഷത്തിലായിരുന്നു. ഈ വാർത്ത ഞങ്ങൾക്കെല്ലാം ഷോക്ക് ആയിപ്പോയി.