സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഉയരം കുറവ്; നിര്‍മ്മാണ കരാര്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് തോന്നിയപോലെ; അധ്യാപക തസ്തിക നിര്‍ണയം അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍
കോട്ടയം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചിട്ടും അധ്യാപകരുടെ തസ്തിക നിര്‍ണയത്തില്‍ അനിശ്ചിതത്വം. പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉയരക്കുറവ് കാരണമാണ് ഡിവിഷന്‍ വര്‍ധനയ് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കാതിരിക്കുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ വന്നതോടെ നിലവിലുള്ള അധ്യാപകരും നിയമനം കാത്തിരിക്കുന്നവരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
പുതിയ ഡിവിഷനുകള്‍ക്ക് അനുമതി കിട്ടിയാല്‍ മാത്രമേ പി.എസ്.സി. വഴി നിയമനം നടത്താനാകൂ. റാങ്ക് പട്ടിക നിലവിലില്ലാത്ത തസ്തികകളില്‍ താത്കാലിക അധ്യാപക നിയമനത്തിനും അനുമതി നല്‍കി യിരുന്നു. കെട്ടിടത്തിന്റെ ഉയരവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ നീക്കി പുതിയ ഡിവിഷനുകളും തസ്തികകളും അനുവദിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍ നോട്ടത്തിലാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിതത്. കേരള വിദ്യാഭ്യാസ ചട്ടമനു സരിച്ച് പഠനത്തിനുള്ള കെട്ടിട ങ്ങള്‍ക്ക് 3.7 മീറ്റര്‍ ഉയരം വേണം. എന്നാല്‍ 2018-ല്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളില്‍ പലതിനും ഇത്രയും ഉയരമില്ല.
സംസ്ഥാനത്തുടനീളം നൂറോളം സ്‌കൂളുകള്‍ ഇതിന്റെ പേരില്‍ തസ്തിക സൃഷ്ടിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. കെട്ടിടങ്ങളില്‍ ക്ലാസ് നടത്താനോ ഡിവിഷന്‍ വര്‍ധിപ്പിക്കാനോ സ്‌കൂള്‍ അധികൃതര്‍ക്ക് അനുമതിയും ലഭിച്ചില്ല.