ഭിന്നശേഷി ഉത്തരവിന്‍റെ മറവില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ തടസപ്പെടുത്തുന്നു: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ 23ന് കോട്ടയത്ത് കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും

Spread the love

കോട്ടയം: ഭിന്നശേഷി ഉത്തരവിന്‍റെ മറവില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ തടസപ്പെടുത്തുന്ന വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരേ ടീച്ചേഴ്‌സ് ഗില്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ നാളെ (ആഗസ്റ്റ് 23) കോട്ടയത്ത് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

ഗാന്ധിസ്‌ക്വയറില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്‌ രാവിലെ 10ന് വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിൽപറമ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനായിരത്തിലധികം അധ്യാപകരുള്ളതില്‍ കൂടുതല്‍ പേരും കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്. ഏഴു വര്‍ഷമായി എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിയമനം അംഗീകരിക്കപ്പെടാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഉത്തരവു ഉണ്ടായിട്ടും നിയമന വിഷയത്തില്‍ സര്‍ക്കാര്‍ വിവേചനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ചങ്ങനാശേരി, പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി, കോട്ടയം രൂപതകളിലെ നാലായിരത്തിലധികം അധ്യാപകര്‍ പങ്കെടുക്കുന്ന പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നത്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26ന് സെക്രട്ടേറിയറ്റ് പടിക്കല്‍ 32 രൂപകളിലെയും അധ്യാപകര്‍ പങ്കെടുക്കുന്ന സമരം നടത്താനും തീരുമാനിച്ചു.