
പാലക്കാട്: അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സലീമിന്‍റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്നും ഇതാകാം മരണ കാരണമെന്നും പൊലീസ് പറഞ്ഞു.