ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെൻററിൽ മെഡിക്കൽ,എൻജിനീയറിംഗ് എൻട്രൻസ് (ക്രാഷ് കോഴ്‌സ്) അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് ഏഴിന് മുമ്പ് അപേക്ഷിക്കണം

Spread the love

കോട്ടയം: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെൻററിൽ മെഡിക്കൽ,എൻജിനീയറിംഗ് എൻട്രൻസ് (ക്രാഷ് കോഴ്‌സ്) അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

മാത്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും സെറ്റ്, നെറ്റ്, ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപായി ഗവണ്മെന്റ് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകണം. ഫോൺ: 0484 2623304, 9188581148, 8921708401.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group